നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്

നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് . ഡിജിപി ലോക്നാഥ് ബെഹ്‌റ യടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.

Updated: Jun 11, 2016, 07:56 PM IST
നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് . ഡിജിപി ലോക്നാഥ് ബെഹ്‌റ യടെ ശുപാര്‍ശയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നതായും രാമകൃഷ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചു. കൂടാതെ സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നതായും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഔട്ട് ഹൗസായിരുന്ന ‘പാടി’യിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മണിയുടെ ആന്തരികാവയവങ്ങളിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നു കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാൽ ഹൈദരാബാദിലെ കേന്ദ്ര ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്‍റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.

കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് സഹോദരനടക്കമുള്ള കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് മൂന്നുമാസങ്ങൾ പിന്നിട്ടെങ്കിലും വ്യക്തമായ നിഗമനത്തിലെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.ഇതിനാലാണ് സാഹചര്യത്തിലാണ് ബന്ധുക്കൾ സി.ബി.ഐ  അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയിൽ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. സാധ്വീനിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.