)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡിവിആറിൽ നിന്നും ദൃശ്യം നീക്കിയിരിക്കുന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്.
ഡിവിആർ അന്വേഷണ സംഘം കസ്റ്ഡിയിലെടുത്തു. ഇത് സംബന്ധിച്ച് അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ ഇന്ന് ചോദ്യം ചെയ്യും. കൂടാതെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് സിസിടിവി ഇല്ലാത്ത റോഡുകൾ ഒഴിവാക്കിയാണെന്ന് വിവരം. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുൽ പോയ വഴി അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കൂടാതെ രാഹുൽ തിരുവനന്തപുരത്ത് എത്തിയെന്ന വിവരം പൊലീസ് തള്ളി. ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമാണെന്നാണ് പൊലീസ് വിലയിരുത്തൽ. സംസ്ഥാന വ്യാപമായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തൃശൂർ, പാലക്കാട്, കൊയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഇന്ന് പരിശോധന നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.