തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് യാത്രക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. ഒക്ടോബർ 15 മുതൽ നവംബർ 9 വരെയാണ് വിദേശയാത്ര. കഴിഞ്ഞ ദിവസം കാരണം വ്യക്തമാക്കാതെ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അനുമതി ലഭിക്കാനുള്ള ഇടപെടൽ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നതായ് പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
നോര്‍ക്ക, മലയാളം മിഷന്‍ എന്നീ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കുകയാണ് യാത്രയുടെ ലക്ഷ്യം. ബഹ്റിൻ കേരളീയ സമാജത്തിലെ പൊതുപരിപാടിയിൽ ഒക്ടോബർ 16 ന് മുഖ്യമന്ത്രി പങ്കെടുത്ത ശേഷം സൌദിയിൽ പോകും. 17 ന് ദമാമിലും, 18 ന് ജിദ്ദയിലെയും പൊതുപരിപാടിയിൽ പങ്കെടുക്കും. 24, 25 തീയകളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമാണ് പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബുദാബിയിലെയും പരിപാടികളിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









