)
മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. അനുമതി നിഷേധിച്ചതിൻ്റെ കാരണം വ്യക്തമാക്കിയില്ല. ബെഹറിനിൽ നിന്നും പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. സൌദി അറേബ്യ, ഒമാൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലും സന്ദർശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഒക്ടോബർ 16 ന് ആരംഭിക്കുന്ന യാത്ര നവംബർ 9 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അനുമധി നിഷേധിച്ചുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി ലഭിച്ചു.
അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. ഗൾഫിലെ മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി സജി ചെറിയാനുമായി മുഖ്യമന്ത്രി ഗൾഫ് സന്ദർശിക്കുന്നത്. അനുമതി ലഭിക്കാനുള്ള ഇടപെടൽ ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.