കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്‌ എണ്ണകമ്പനികള്‍ക്കുവേണ്ടിയെന്ന്‍ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ കോടിയേരി

Last Updated : Jun 2, 2016, 07:18 PM IST
കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നത്‌ എണ്ണകമ്പനികള്‍ക്കുവേണ്ടിയെന്ന്‍ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ കോടിയേരി

ക്രൂഡോയിലിന്‍റെ വില കുറഞ്ഞ സമയത്ത് ഇന്ധനവില കുറയ്ക്കാതെയും ഇപ്പോള്‍ വില അല്‍പ്പം ഉയര്‍ന്നപ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കുകയും ചെയ്തതോടെ  എണ്ണക്കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഭരിക്കുന്നതെന്ന് തെളിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇപ്പോള്‍ ക്രൂഡോയിന്‍റെ വില ചെറുതായി വര്‍ധിച്ചപ്പോള്‍ തന്നെ പെട്രോള്‍ ലിറ്ററിന് 2.58 രൂപയും ഡീസല്‍ ലിറ്ററിന് 2.26 രൂപയും പാചകവാതകത്തിന് 23 രൂപയും വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമയെയാണ് പരീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Trending News