)
ന്യൂഡൽഹി: ഓണത്തിനായി സംസ്ഥാനത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി മന്ത്രി ജി ആർ അനിൽ. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രി നിലവിൽ ഡൽഹിയിലാണുള്ളത്. ഓണ വിപണിയിൽ അരിയുടെ വില പിടിച്ച് നിർത്തുന്നതിനായി വേണ്ട ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഡ് ഒന്നിന് 5 കിലോ അരി നൽകണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി സഹായിക്കാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. നിർത്തിവെച്ചിരിക്കുന്ന ഗോതമ്പും നൽകില്ല. രണ്ട് വർഷമായി മണ്ണെണ്ണ വിഹിതവും ലഭിക്കുന്നില്ലെന്നും മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനെ തുടർന്ന് വിതരണത്തിന് തടസ്സം നേരിട്ടുവെന്നും മന്ത്രി പറഞ്ഞു. ഒടുവിൽ സംസ്ഥാന സർക്കാർ പ്രശ്നം പരിഹരിച്ചു.
അതേസമയം വിട്ടു കിട്ടാനുള്ള മണ്ണെണ്ണ ഉടൻ വിട്ടു നൽകുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് മൂന്നുമാസത്തേക്ക് അനുവദിച്ചത്. ജൂൺ 30 വരെ ആയിരുന്നു അതെടുക്കാനുള്ള സമയം. സെപ്റ്റംബർ 30 വരെ ഇത് നീട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.