തിരുവനന്തപുരം:സംസ്ഥാനത്തിന്‍റെ നാളുകളായുള്ള ആവശ്യമാണ് ദേശീയപാത വികസനം.ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ പാത വികസനത്തിന് അനുമതി നല്‍കിയിരിക്കുകയാണ്.
ദേശീയപാത വികസനത്തിന് നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി തന്നെ നിരവധി തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപെടുകയും ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കേരളത്തിന്‍റെ ആവശ്യം പരിഗണിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് നന്ദി പറയുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഭാരത്‌ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ 45 മീറ്റര്‍ വീതിയില്‍ ആറുവരി പാതയായാണ് റോഡ്‌ നിര്‍മ്മിക്കുക.
ടെണ്ടര്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Also Read:ജില്ല വിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി!


 


തലപ്പാടി മുതല്‍ കഴക്കൂട്ടം വരെയുള്ള 521.81 കിലോമീറ്ററിലുള്ള ദേശീയ പാതയുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപെട്ടത്‌.
18 കിലോമീറ്ററുള്ള തലശ്ശേരി -മാഹി ബൈപ്പാസ്,28.6 കിലോമീറ്ററുള്ള കോഴിക്കോട് ബൈപ്പാസ് എന്നിവയുടെ പണികളും പുരോഗമിക്കുകയാണ്.
തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ദേശീയ പാത വികസനത്തിന് 1968.84 കോടിയാണ് ചെലവ്,രണ്ടര വര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ഇതിനായി 35.66 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.ഇതിനായി 683.9 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഈ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും.


വ്യവസായ വാണിജ്യ മേഖലകളിലെ വികസനം വേഗത്തിലാക്കാന്‍ ദേശീയ പാത വികസനം പ്രയോജനകരമാകുമെന്നും മുഖ്യമന്ത്രി പിണറായി 
വിജയന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.