തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊന്ന കേസിന്‍റെ കുറ്റപത്രം വായിക്കുന്നത് നീട്ടി

ഏഴുവയസുകാരനെ മർദിച്ചുകൊന്ന കേസിലെ പ്രതിയായ നന്തൻകോട് കടവത്തൂർ കാസിലിൽ അരുണ്‍ ആനന്ദിനെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അരുൺ ആനന്ദിന്  ജാമ്യം വേണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ  എതിർത്തു. ഇതിൽ 28ന് കോടതി വിധി പറയും.

Edited by - Zee Malayalam News Desk | Last Updated : Sep 23, 2022, 02:59 PM IST
  • പ്രതിയായ നന്തൻകോട് കടവത്തൂർ കാസിലിൽ അരുണ്‍ ആനന്ദിനെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
  • 2019 മാർച്ചിലാണ് ഏഴ് വയസുകാരന്റെ സഹോദരൻ സോഫയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുൺ ആനന്ദ് കുട്ടിയെ മർദിച്ചത്.
  • ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
തൊടുപുഴയിൽ ഏഴ് വയസുകാരനെ കൊന്ന കേസിന്‍റെ കുറ്റപത്രം വായിക്കുന്നത് നീട്ടി

ഇടുക്കി: തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴുവയസുകാരനെ മർദിച്ചുകൊന്ന കേസിലെ കുറ്റപത്രം വായിക്കുന്നത് ഈ മാസം 28 ലേക്ക് നീട്ടി. കുറ്റപത്രത്തിൻമേൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതി ഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രൊസിക്യൂഷന്‍റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി അനുമതി നൽകിയത്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഏഴുവയസുകാരനെ മർദിച്ചുകൊന്ന കേസിലെ പ്രതിയായ നന്തൻകോട് കടവത്തൂർ കാസിലിൽ അരുണ്‍ ആനന്ദിനെ വ്യാഴാഴ്ച ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അരുൺ ആനന്ദിന്  ജാമ്യം വേണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ  എതിർത്തു. ഇതിൽ 28ന് കോടതി വിധി പറയും. 

Read Also: PFI Arrest : പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം; യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാൻ പ്രേരിപ്പിച്ചുയെന്ന് NIA റിമാൻഡ് റിപ്പോർട്ട്

നിലവിൽ ഇതേ കേസിൽ മുമ്പ് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ കേസിൻ്റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായി പ്രൊസിക്യൂഷൻ്റെ ആവശ്യപ്രകാരം മാപ്പുസാക്ഷിയായ അമ്മയെ ഭീഷണിപ്പെടുത്തിയതിനും, ഉപദ്രവിച്ചതിനും, തെളിവ് നശിപ്പിക്കാൻ പ്രേരിപ്പിച്ചതിനുമുള്ള വകുപ്പുകൾകൂടി പ്രതിക്കെതിരെ കഴിഞ്ഞ ദിവസം വിചാരണ കോടതി ചുമത്തിയിരുന്നു. 

വിസ്തരിക്കാനുള്ള 50 ഓളം സാക്ഷികളുടെ പട്ടികയും ഇവരെ വിസ്തരിക്കേണ്ട തീയതിയും ഉൾപ്പെടെയുള്ള ഷെഡ്യൂൾ ലിസ്റ്റ് പ്രൊസിക്യൂഷൻ കോടതിയുടെ അനുമതിക്കായി സമർപ്പിച്ചു.  എന്നാൽ കുറ്റപത്രം വായിക്കാത്തതിനാൽ ഇതുവരെ വിചാരണ തുടങ്ങാനായില്ല.

Read Also: Kozhikode Medical College : കോഴിക്കോട് മെഡിക്കൽ കോളേജ് മർദ്ദനം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി

2019 മാർച്ചിലാണ് ഏഴ് വയസുകാരന്റെ സഹോദരൻ  സോഫയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞ്  പ്രതി അരുൺ ആനന്ദ് കുട്ടിയെ മർദിച്ചത്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരനെയും നാല് വയസായ സഹോദരനെയും പ്രതി അരുൺ ആനന്ദ് ലൈംഗീക പീഡനത്തിന് ഇരയാക്കിതായും കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവും 23.81 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News