ചവറക്കാരുടെ വിജയണ്ണന്‍ ഇനിയില്ല

ചവറക്കാരുടെ സ്വന്തം വിജയന്‍ അണ്ണന്‍ വിടവാങ്ങി,എന്‍ വിജയന്‍ പിള്ള എംഎല്‍എ ചവര്‍ക്കാര്‍ക്ക് വിജയണ്ണനായിരുന്നു,26 മത്തെ വയസില്‍ പഞ്ചായത്ത് അംഗം ആയ  വിജയന്‍ പിള്ള 21 വര്‍ഷം പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചു.

Last Updated : Mar 8, 2020, 09:09 AM IST
ചവറക്കാരുടെ വിജയണ്ണന്‍ ഇനിയില്ല

ചവറ:ചവറക്കാരുടെ സ്വന്തം വിജയന്‍ അണ്ണന്‍ വിടവാങ്ങി,എന്‍ വിജയന്‍ പിള്ള എംഎല്‍എ ചവര്‍ക്കാര്‍ക്ക് വിജയണ്ണനായിരുന്നു,26 മത്തെ വയസില്‍ പഞ്ചായത്ത് അംഗം ആയ  വിജയന്‍ പിള്ള 21 വര്‍ഷം പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചു.

1979 മുതല്‍ 2000 വരെ പഞ്ചായത്ത് മെമ്പര്‍ ആയി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച ബന്ധങ്ങള്‍ അദേഹത്തെ എംഎല്‍എ പദവിയില്‍ എത്തിച്ചു.2000 വരെ തികഞ്ഞ ആര്‍എസ്പി ക്കാരനായി രാഷ്ട്രീയത്തില്‍ നിന്ന വിജയന്‍ പിള്ള പിന്നീട് കോണ്‍ഗ്രസ്‌ പാളയത്തില്‍ എത്തി.കെ കരുണാകരനുമായി അടുപ്പമുണ്ടായിരുന്ന വിജയന്‍ പിള്ള കെ കരുണാകരനും മുരളീധരനുമൊപ്പം ഡിഐസി(കെ)യിലും പ്രവര്‍ത്തിച്ചു.കെ കരുണാകരന്‍ കോണ്‍ഗ്രസിലേക്ക്‌ മടങ്ങിയപ്പോള്‍ വിജയന്‍ പിള്ളയും കോണ്‍ഗ്രെസ്സിലെത്തി,കോണ്‍ഗ്രസ്‌ ടിക്കറ്റിലാണ് ജില്ലാ പഞ്ചായത്തില്‍ തേവലക്കര ഡിവിഷന്റെ പ്രതിനിധിയായത്.

2000 മുതല്‍ 2005 വരെയായിരുന്നു ജില്ലാ പഞ്ചായത്തില്‍ അദ്ദേഹം അംഗമായിരുന്നത്.പിന്നീട് മദ്യനയത്തില്‍ കെപിസിസി അധ്യക്ഷനായിരുന്ന വിഎം സുധീരനുമായി ഇടഞ്ഞാണ് വിജയന്‍പിള്ള കോണ്‍ഗ്രസ്‌ വിട്ടത്.പിന്നീട് സിഎംപി യുമായി അടുത്ത വിജയന്‍ പിള്ള സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍റെ പ്രതിനിധിയായി 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെ പരാജയപെടുത്തുകയുമായിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു ചവറയിലെ ആര്‍എസ്പിയുടെ പരാജയം.ആര്‍എസ്പിയുടെ രാഷ്ട്രീയം ആഴത്തില്‍ മനസിലാക്കിയ വിജയന്‍ പിള്ളയ്ക്ക് ജനങ്ങളുമായുള്ള ബന്ധം ചവറയില്‍ വിജയം നേടുന്നതിന് സഹായകമായി.ഇടത് സ്വതന്ത്രനായി മത്സരിച്ച വിജയന്‍ പിള്ളയ്ക്ക് വേണ്ടി സിപിഎം അരയും തലയും മുറുക്കി രംഗത്തിറങ്ങി.

ഇടത് മുന്നണിയുടെ ഭാഗമായി മാറിയ വിജയന്‍പിള്ള മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനുമായും വളരെ അടുത്ത്തബന്ധമാണ് കാത്ത് സൂക്ഷിച്ചത്.ജനകീയനായ പഞ്ചായത്ത് മെമ്പര്‍ എന്നതില്‍ നിന്ന് ജനകീയത കൈമുതലാക്കിയാണ് വിജയണ്ണന്‍ നിയമസഭംഗമായത്.പാര്‍ട്ടികള്‍ ആര്‍എസ്പി,കോണ്‍ഗ്രസ്‌,ഡിഐസി(കെ),സിഎംപി,സിപിഎം എന്നീ പാര്‍ട്ടികള്‍ ഒക്കെ  വിജയന്‍ പിള്ളയുടെ ലാവണം ആയിട്ടുണ്ടെങ്കിലും ജനകീയതയ്ക്ക് ഇതൊന്നും ഒരു കുറവും വരുത്തിയില്ല.ജനകീയ പ്രശ്നങ്ങളില്‍ നിത്യസാനിധ്യമായി വിജയണ്ണന്‍ ചവര്‍ക്കാര്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.രാഷ്ട്രീയം വിജയന്‍ പിള്ളയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതും അതിന് പരിഹാരം കണ്ടെത്തുന്നതും ആയിരുന്നു.ജനകീയനായ പഞ്ചായത്ത് മെമ്പര്‍ എംഎല്‍എ ആയിരുന്നപ്പോഴും അങ്ങനെയായിരുന്നു വിജയന്‍ പിള്ള

Trending News