ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ ഡി.ഒ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 

Last Updated : May 7, 2018, 12:27 PM IST
 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക   സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ഡി. വിജയകുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ ഡി.ഒ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. 

പത്രികാ സമര്‍പ്പണത്തിന് പാര്‍ട്ടി നേതാക്കളായ കൊടിക്കുന്നില്‍ സുരേഷ് എം.പി, തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ കെ.എന്‍. വിശ്വനാഥന്‍, അഡ്വ. എബി കുര്യാക്കോസ്, ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് നേതാവ് ഇ.എച്ച്‌ ഹനീഫാ മൗലവി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് അദ്ദേഹം പത്രികാ സമര്‍പ്പണത്തിനായി എത്തിയത്.

11നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. 14 വരെ നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസരമുണ്ട്. മേയ് 28നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 31ന് നടക്കും. 

 

 

Trending News