ക്യാബിനറ്റ് യോഗത്തില്‍ മന്ത്രിമാര്‍ എത്തിച്ചേരാത്ത സംഭവം കേരളത്തിന് അപമാനമെന്ന് ചെന്നിത്തല

ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു.

Updated: Feb 9, 2018, 09:15 PM IST
ക്യാബിനറ്റ് യോഗത്തില്‍ മന്ത്രിമാര്‍ എത്തിച്ചേരാത്ത സംഭവം കേരളത്തിന് അപമാനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാര്‍ എത്തിച്ചേരാത്തതിനാല്‍ തീരുമാനം എടുക്കാന്‍ കഴിയാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്തിന്‍റെ ഭരണത്തിനേക്കാൾ മന്ത്രിമാർക്ക് താല്പര്യം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമാണ്. മന്ത്രിമാര്‍ എത്താത്തതിനാല്‍ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ കഴിയാതെ പോയത് ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാവുമെന്ന്‍ അധികാരത്തിലേറിയപ്പോള്‍ സൂചിപ്പിച്ചിരുന്ന കാര്യവും ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ക്യാബിനറ്റ് യോഗം വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥയാണ് നിലവിലുള്ളതെങ്കില്‍ സംസ്ഥാനം ഭരിക്കാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാരാണ് ഇവിടെയുള്ളതെന്നും ഇക്കാര്യത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.