close

News WrapGet Handpicked Stories from our editors directly to your mailbox

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമാകുമെന്നും ചെന്നിത്തല പറഞ്ഞു.  

Updated: Apr 1, 2019, 03:30 PM IST
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു ചലനവും ഉണ്ടാക്കാന്‍ സാധിക്കില്ലയെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. 

543 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അന്‍പതോളം സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇടതുമുന്നണിയ്ക്ക് യാതൊരു സ്വാധീനവും ഉണ്ടാകില്ലയെന്നും ചെന്നിത്തല പറഞ്ഞു. 

മാത്രമല്ല തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സിപിഎമ്മിന് ദേശീയ പാര്‍ട്ടിയെന്ന അംഗീകാരവും നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കാര്യം നോക്കിയാല്‍ പോലും ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്നും. കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി വന്ന സ്ഥിതിയ്ക്ക് ഇരുപത് സീറ്റുകളും യുഡിഎഫ് നേടുമെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

ഇടതുസര്‍ക്കാര്‍ കേരളത്തില്‍ നടത്തുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും ആര്‍എസ്എസ്-ബിജെപി ജനദ്രോഹനടപടികള്‍ക്കെതിരെയുമുള്ള ജനവിധി കേരളത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.