Attukal Pongala 2025: ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം

Attukal Pongala 2025: വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശം ഉൾപ്പെടുത്തിയാണ് വിശറി വിതരണം ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Mar 13, 2025, 12:30 PM IST
  • 'വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും' എന്ന സന്ദേശം ഉൾപ്പെടുത്തിയാണ് വിശറി നിർമ്മിച്ചിരിക്കുന്നത്
Attukal Pongala 2025: ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശം ഉൾപ്പെടുത്തിയാണ് വിശറി വിതരണം ചെയ്തത്.

Add Zee News as a Preferred Source

"വോട്ട് ചെയ്യുന്നതുപോലെ മഹത്തരം മറ്റൊന്നുമില്ല. ഞാൻ തീർച്ചയായും വോട്ടുചെയ്യും." എന്ന സന്ദേശം ഉൾപ്പെടുത്തിയ വിശറികളാണ് ആറ്റുകാൽ അമ്പലത്തിന്റെ പരിസരത്ത് ഇന്നലെ മുതൽ തന്നെ വിതരണം ചെയ്തു തുടങ്ങിയത്.കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വോട്ടെടുപ്പിൽ പങ്കാളിയാക്കേണ്ടതിൻ്റ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയുള്ള വിവിധ പ്രചാരണ പരിപാടികളുടെ തുടർച്ചയാണ് വിശറി വിതരണവും.

ചുട്ടുപൊള്ളുന്ന ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസമേകുന്നതിനോടൊപ്പം വിശറിയിലെ സന്ദേശം  വീടുകളിലേക്ക് കൂടി എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.തിരഞ്ഞെടുപ്പ് വർഷം അല്ലെങ്കിൽ കൂടി വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വിവിധ പരിപാടികളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തി വരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News