അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാരെന്നും അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.  

Last Updated : Oct 20, 2019, 03:57 PM IST
അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും: മുഖ്യമന്ത്രി

കണ്ണൂര്‍: അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്‍. 

അഴിമതി കാണിച്ചാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാതെ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ട അവസ്ഥ വരുമെന്ന് മുന്നറിയിപ്പുമായി പിണറായി വിജയന്‍. 

സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാരെന്നും അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവണ്മെന്റ് സ്പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്‍റെയും ശിലാസ്ഥാപനം നിര്‍വച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേരാണ് കേരളത്തിനുള്ളതെന്നും അതിന്‍റെ അര്‍ത്ഥം അഴിമതി മൊത്തത്തില്‍ ഇല്ലാതായി എന്നല്ലയെന്നും. ചിലയിടങ്ങളില്‍ ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനമെന്നും കിട്ടുന്ന ന്യായമായ ശമ്പളത്തില്‍ ബഹുഭൂരിപക്ഷവും തൃപ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ ചിലര്‍ക്ക് മാത്രമാണ് തൃപ്തിയില്ലാത്തതെന്നും അങ്ങനെയുള്ളവരാണ് ചീത്ത മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല അങ്ങനെയുള്ളവര്‍ പിടിക്കപ്പെട്ടാല്‍ പിന്നെ അതുവരെ അവര്‍ക്കുണ്ടായിരുന്നതെല്ലാം നഷ്ടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കുന്നവരെ ഒഫീസിലെ മറ്റുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.  

Trending News