മലപ്പുറത്ത് സ്ത്രീയായി ജീവിക്കാൻ അനുമതി തേടി 17 വയസുകാരൻ!!!

വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. 

Last Updated : Jun 27, 2020, 10:37 AM IST
മലപ്പുറത്ത് സ്ത്രീയായി ജീവിക്കാൻ അനുമതി തേടി 17 വയസുകാരൻ!!!

സ്ത്രീയായി ജീവിക്കാനാണ് താൽപര്യമെന്നും അതിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 17 വയസുകാരൻ. മലപ്പുറത്താണ് സംഭവം. ആവശ്യമുന്നയിച്ചു കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു (സിഡബ്ല്യുസി) മുൻപിൽ ഹാജരായി. ഇതിന്റെ പേരിൽ കുടുംബാംഗങ്ങളോടു വഴക്കിട്ട് വീടു വിട്ടിറങ്ങിയ കുട്ടിയെ കൗൺസിലർ മുഖേന കണ്ടെത്തി സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.

കുട്ടി ട്രാൻസ്ജെൻഡർ വിഭാഗത്തിലേക്കുള്ള പരിവർത്തന ദശയിലാണെന്നു വിലയിരുത്തിയ ചെയർമാൻ പി.ഷാജേഷ് ഭാസ്കർ ഒരു മാസത്തേക്കു ട്രാൻസ്ജെൻഡർ പ്രതിനിധിയുടെ സംരക്ഷണത്തിൽ അയച്ചു.

Also Read: '30 വർഷം ജീവിച്ചത് സ്ത്രീയായി, വയറുവേദനയ്ക്ക് പരിശോധിച്ചപ്പോൾ പുരുഷൻ' ഞെട്ടലോടെ യുവതി

വീട്ടിൽനിന്നു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പക്വത തനിക്കുണ്ടെന്നും 17 വയസ്സുകാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. 

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ആൾക്കൊപ്പം താമസിക്കാനാണ് താൽപര്യമെന്നും വ്യക്തമാക്കി. കുട്ടിയെയും ബന്ധുക്കളെയും കൗൺസലിങ്ങിന് വിധേയമാക്കുകയും വിശദമായി മൊഴിയെടുക്കുകയും ചെയ്തശേഷമാണ് കമ്മിറ്റി ഉത്തരവിട്ടത്. ആഴ്ചയിലൊരിക്കൽ കുട്ടിയെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി.

More Stories

Trending News