One Year Old Child Died: ബിനിൽ-ആതിര ദമ്പതികളുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

എറണാകുളം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി ഒരു വയസുള്ള കുഞ്ഞ് മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ബിനിൽ-ആതിര ദമ്പതികളുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.
മുത്തശിക്കൊപ്പം കളിക്കുകയായിരുന്ന കുഞ്ഞ് കയ്യിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങിയെന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.