മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം നടത്താൻ നീക്കം.14 വയസുകാരിയുടെ വിവാഹ നിശ്ചയ ചടങ്ങ് നടത്തി. മലപ്പുറം മാറാക്കരയിലാണ് വിവാഹ നിശ്ചയത്തിന് സമാനമായ മിഠായി കൊടുക്കൽ ചടങ്ങ് നടത്തിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെയും പ്രതിശ്രുതവരനും വീട്ടുകാർക്കുമെതിരെയും കേസെടുത്തു. പെൺകുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് നടക്കുമെന്നത് സംബന്ധിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.
വിവാഹനിശ്ചയം നടത്തരുതെന്ന് കുടുംബത്തിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി താക്കീത് ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കുടുംബം ചടങ്ങ് നടത്തിയത്. തുടർന്ന് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ കേസെടുത്തു. കാടാമ്പുഴ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ നിലവിൽ സിഡബ്ല്യുസിയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ വനിതാ ശിശു വികസന ഓഫീസറോട് റിപ്പോർട്ട് തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









