Palakkad News: 'രണ്ട് ലക്ഷം ആശ്വാസമേയല്ല'; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

Palakkad News: വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു

Written by - Vishnupriya S | Last Updated : Nov 8, 2025, 09:03 PM IST
  • തുടർ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ടെന്നും കുടുംബത്തെ സർക്കാർ കൈവിടരുതെന്നും അമ്മ പറഞ്ഞു.
  • സൗജന്യ ചികിത്സ മാത്രം ലഭ്യമാക്കിയത് കൊണ്ട് കാര്യമില്ലെന്നും കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി.
Palakkad News: 'രണ്ട് ലക്ഷം ആശ്വാസമേയല്ല'; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

പാലക്കാട്: ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. തുടർ ചികിത്സയ്ക്ക് വലിയ തുക കുടുംബത്തിന് ആവശ്യമുണ്ടെന്നും കുടുംബത്തെ സർക്കാർ കൈവിടരുതെന്നും അമ്മ പറഞ്ഞു. സൗജന്യ ചികിത്സ മാത്രം ലഭ്യമാക്കിയത് കൊണ്ട് കാര്യമില്ലെന്നും കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി. 

Add Zee News as a Preferred Source

ഒന്നരമാസത്തോളമായി മെഡിക്കൽ കോളേജിൽ തുടരുകയാണെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ലെന്നും സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടതെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പണം ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ ബാബു അറിയിച്ചിട്ടുണ്ട്. 

സെപ്റ്റംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകളുണ്ടായിരുന്ന കൈക്ക്  ജില്ലാ ആശുപത്രിയില്‍ വച്ച് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായി. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ കൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News