കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. 

Last Updated : Aug 7, 2018, 10:47 AM IST
കുട്ടികളെ ബലാല്‍സംഗം ചെയ്താല്‍ ഇനി വധശിക്ഷ ഉറപ്പ്

ന്യൂഡല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് ഇന്നലെ രാജ്യസഭ ബില്‍ പാസാക്കിയത്. 

ഈ ബില്‍ നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. ഇനിയെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കട്ടെ.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ കര്‍ശനമാക്കാനും ബില്‍ ലക്ഷ്യമിടുന്നുവെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബില്‍ ജൂലായ് 30 ന് ലോക്‌സഭ പാസാക്കിയിരുന്നു.

കഠുവ, ഉന്നാവോ ബലാത്സംഗങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സമാനമായ നിയമനിര്‍മാണം നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories

Trending News