)
തിരുവനന്തപുരം: പാർലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലും കുട്ടികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ബാലപാർലമെന്റ്. സംസ്ഥാന ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജില്ലാ ശിശുക്ഷേമ സമിതികളുടെ ആഭിമുഖ്യത്തിൽ നടന്ന ബാലപാർമെന്റിൽ കുട്ടികൾ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യുകയെന്ന ആവശ്യങ്ങൾ ഉയർന്നുവന്നത്.
എല്ലാ കേന്ദ്രങ്ങളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച പാർലമെന്റിൽ നന്ദി പ്രമേയവും ഭേദഗതി ചർച്ചയും നടന്നു. വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകേണ്ട ഇടപെടലുകൾ സംബന്ധിച്ചും ബാലവേല, ബാലവിവാഹം, ബാലപീഢനം, ശിശുമരണനിരക്ക്, ശാസ്ത്രബോധത്തീലൂന്നി സമൂഹം മുന്നോട്ടു പോകേണ്ടതിനെ സംബന്ധിച്ചും ഈ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഗൗരവപൂർവ്വം അവതരിപ്പിച്ചു.
തുടർന്നു നന്ദിപ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ച് പാർലമെന്റ് പിരിഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാർലമെന്ററ് നേതാക്കളായി പരിപാടി നയിച്ചത്. കുട്ടികളുടെ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ കുട്ടിനേതാക്കൾക്ക് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനവും നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.