)
ഇന്ന്, കൊല്ലവർഷം 1201 ചിങ്ങം 1.. മലയാളിക്ക് ഇത് പുതുവർഷപ്പിറവിയാണ്. പ്രതീക്ഷയുടെ പൊൻപുലരിയിലേക്കാണ് ഓരോ മലയാളിയും കൺതുറക്കുന്നത്. പഞ്ഞകർക്കടകത്തിന് ശേഷമുള്ള ചിങ്ങപ്പുലരി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾക്കുള്ള തുടക്കം കുറിക്കുകയാണ്. ദുരിതങ്ങൾ നിറഞ്ഞ കർക്കടക മാസത്തിനെ യാത്രയയച്ച് പൊന്നിൻ ചിങ്ങപ്പുലരിയെ മലയാളി വരവേറ്റിരിക്കുകയാണ്.
ചിങ്ങം ഒന്ന് കര്‍ഷക ദിനമായാണ് കണക്കാക്കുന്നത്. കാര്‍ഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തുന്നതാണ് ഓരോ ചിങ്ങപ്പുലരിയും. ഓരോ കർഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ് ഇത്. മലയാളത്തിലെ ആദ്യ മാസമാണ് ചിങ്ങം മാസം.
ആഘോഷങ്ങൾക്ക് അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലാണ് കല്യാണങ്ങൾ ഏറെയും നടക്കുന്നത്. ഗൃഹപ്രവേശനം, പുതിയ ബിസിനസ് ആരംഭിക്കാൻ ഒക്കെ വളരെ നല്ല മാസമാണ് ചിങ്ങമാസം.
ചിങ്ങ മാസം പിറക്കുന്നതോടെ ഓണക്കാലത്തിന് തുടക്കം കുറിക്കുകയായി. ഇനി മാവേലിതമ്പുരാനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് മലയാളികൾ. അത്തപ്പൂക്കളവും പുലികളിയും ഒക്കെയായി ഉത്സവകാലമാണിനി. പൂക്കളത്തിന് ശോഭ പകരാനായി തുമ്പയും മുക്കുറ്റിയും എല്ലാം പൂക്കുന്നകാലം. സ്വർണക്കതിരുകൾ നിറഞ്ഞ പാടങ്ങൾ വിളവെടുപ്പിന് പാകമാകുന്ന കാലം.
ഈ വർഷം സെപ്റ്റംബര്‍ 5ന് ആണ് തിരുവോണം. പൂക്കളും ആർപ്പോവിളികളും നിറഞ്ഞ മാസമാണിത്. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കനുള്ള സമയമാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം എല്ലാവർക്കും ആശംസിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.