Cholera Death In Kerala: വീണ്ടും കോളറ മരണം: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

Cholere Death updates: സംസ്ഥാനത്തെ രണ്ടാമത്തെ കോളറ മരണമാണിത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Written by - Zee Malayalam News Desk | Last Updated : May 16, 2025, 07:25 AM IST
  • സംസ്ഥാനത്ത് വീണ്ടും കോളറ മരണം
  • കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്
  • തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി ആണ് മരിച്ചത്
Cholera Death In Kerala: വീണ്ടും കോളറ മരണം: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം.  കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയാണ് മരിച്ചത്. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി ആണ് മരിച്ചത്.

Add Zee News as a Preferred Source

Also Read: അഭിഭാഷകയെ മർദ്ദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. രഘുവിനെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രഘുവിന്റെ രോഗ ഉറവിടവും ഇതുവരെ കണ്ടെത്താനായിരുന്നില്ല എന്നാണ് റിപ്പോർട്ട്.  സംസ്ഥാനത്ത് ഈ വര്ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.  കഴിഞ്ഞ ദിവസം തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63 കാരന്‍ കോളറ ബാധിച്ച് മരിച്ചിരുന്നു.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ്‌ കോളറയ്ക്ക് കാരണമാകുന്നത്. ഈ ബാക്ടീരിയയുള്ള മലിനമായ വെള്ളമോ ഭക്ഷണമോ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തിലെ പ്രധാന ധാതുക്കൾ വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും ഇടയാക്കും. ഇതിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഇതിലൂടെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. 

Also Read: മിഥുന രാശിക്കാർക്ക് അനുകൂല ദിനം, കർക്കടക രാശിക്കാർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

കോളറ വരാതിരിക്കാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, തിളപ്പിച്ച വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത്‌ കുടിക്കരുത്, ആഹാര സാധനങ്ങൾ തുറക്ക് വയ്ക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News