പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം. 

Sheeba George | Updated: Dec 13, 2019, 07:21 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

തി​രു​വ​ന​ന്ത​പു​രം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം. 

ഭ​ര​ണ​-പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് സം​യു​ക്ത പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.  16ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു പങ്കെടുക്കും. മന്ത്രിമാരും എല്‍.ഡി.എപ് യു.ഡിഎഫ് നേതാക്കളും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് സം​യു​ക്ത പ്ര​തി​ഷേ​ധത്തിന് തീ​രുമാ​നമായത്. മ​ന്ത്രി​മാ​രും ക​ക്ഷി​നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ​ത്തി​ല്‍ പങ്കുചേരും.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ലെന്നും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ ഒ​രു നി​യ​മ​ത്തി​നും കേ​ര​ള​ത്തി​ല്‍ സ്ഥാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​ക്ഷോ​ഭ​ത്തി​ന് ആഹ്വനം ചെയ്തിരിക്കുന്നത്.