VC Appointment: സിസാ തോമസിനെയും കെ. ശിവപ്രസാദിനെയും താൽക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ; വിജ്ഞാപനം പുറത്തിറക്കി രാജ്ഭവൻ

Digital University: ​ഗവർണർ വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസാ തോമസിനെയും കെടിയു സര്‍വകലാശാല വൈസ് ചാന്‍സലറായി കെ. ശിവപ്രസാദിനെയും നിയമിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 1, 2025, 04:03 PM IST
  • ആറ് മാസത്തേക്കാണ് നിയമനം
  • രാജ്ഭവന്‍ വിജ്ഞാപനം പുറത്തിറക്കി
VC Appointment: സിസാ തോമസിനെയും കെ. ശിവപ്രസാദിനെയും താൽക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ; വിജ്ഞാപനം പുറത്തിറക്കി രാജ്ഭവൻ

തിരുവനന്തപുരം: സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ തീരുമാനങ്ങളെ തള്ളി ​ഗവർണർ രാജേന്ദ്ര ആർലേക്കർ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും കെ ശിവപ്രസാദിനെ കെടിയു സർവകലാശാല വിസിയായും വീണ്ടും നിയമിച്ചു. ആറ് മാസത്തേക്കാണ് താത്കാലിക നിയമനം. ഇത് സംബന്ധിച്ച വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി.

Add Zee News as a Preferred Source

ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും സ്ഥിരം വൈസ് ചാൻസലർമാർ വരുന്നത് വരെ നിലവിലുള്ള താത്കാലിക വിസിമാരെ പുനർനിയമിച്ച് ഉത്തരവ് ഇറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വെള്ളിയാഴ്ച ​ഗവർണറുടെ നടപടി.

താത്കാലിക വിസിമാരെ നിയമിക്കേണ്ടത് സാങ്കേതിക സര്‍വകലാശാല ആക്ട് 13 (7) വകുപ്പ് പ്രകാരവും ഡിജിറ്റല്‍ സര്‍വകലാശാല ആക്ട് 11 (10) വകുപ്പ് പ്രകാരവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ചാൻസലർ ആയ ​ഗവർണർക്ക് താത്കാലിക വിസിമാരെ നിയമിക്കണമെങ്കിൽ നിലവിൽ ഉള്ളവരെ വീണ്ടും നിയമിക്കണമെങ്കിൽ പോലും ഈ വകുപ്പുകൾ പാലിക്കേണ്ടതായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News