CKP Padmanabhan: 'കോൺഗ്രസിലേക്കെന്ന വാർത്ത വ്യാജം'; സുധാകരന്റെ സന്ദർശനം വ്യക്തിപരം, അഭ്യൂഹങ്ങൾ തള്ളി സി.കെ.പി. പത്മനാഭൻ

തന്റെ രോ​ഗാവസ്ഥയെ കുറിച്ചന്വേഷിക്കാനാണ് സുധാകരനെത്തിയതെന്ന് സികെപി പത്മനാഭൻ.  

Written by - Karthika V | Last Updated : Jan 14, 2026, 08:26 PM IST
  • തന്റെ രോഗവിവരങ്ങൾ അന്വേഷിക്കാനാണ് സുധാകരൻ എത്തിയത്.
  • കൂടെയുണ്ടായിരുന്നവർ എടുത്ത ഫോട്ടോ ദുരുപയോഗം ചെയ്താണ് വ്യാജ വാർത്തകൾഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
CKP Padmanabhan: 'കോൺഗ്രസിലേക്കെന്ന വാർത്ത വ്യാജം'; സുധാകരന്റെ സന്ദർശനം വ്യക്തിപരം, അഭ്യൂഹങ്ങൾ തള്ളി സി.കെ.പി. പത്മനാഭൻ

കണ്ണൂർ: കോൺ​ഗ്രസിൽ ചേരുന്നുവെന്ന വാർത്ത വ്യാജമാണെന്ന് മുതിർന്ന സി.പി.എം നേതാവ് സി.കെ.പി. പത്മനാഭൻ. വ്യാജ വാർത്തയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന്റെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായിരുന്നുവെന്നും പത്മനാഭൻ വ്യക്തമാക്കി. തന്റെ രോഗവിവരങ്ങൾ അന്വേഷിക്കാനാണ് സുധാകരൻ എത്തിയത്. കൂടെയുണ്ടായിരുന്നവർ എടുത്ത ഫോട്ടോ ദുരുപയോഗം ചെയ്താണ് വ്യാജ വാർത്തകൾഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Add Zee News as a Preferred Source

പാർട്ടിയിൽ തനിക്ക് അർഹമായ അംഗീകാരമുണ്ടെന്നും എന്നാൽ ചില കാര്യങ്ങളിൽ വിമർശനങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു കള്ളവാർത്തയ്ക്ക് പിന്നിൽ ആരാണെന്ന് പാർട്ടി സഖാക്കൾ കണ്ടെത്തണമെന്നും, വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ആലോചിക്കുമെന്നും സി.കെ.പി. പത്മനാഭൻ പറഞ്ഞു. 

Also Read: Sabarimala Makaravilakku 2026: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശനപുണ്യം, ഭക്തിസാന്ദ്രം സന്നിധാനം

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് വീട്ടിലെത്തി സികെപി പത്മനാഭനെ കണ്ടതോടെയാണ് അദ്ദേഹം പാർട്ടി വിടുന്നു എന്നുള്ള വാർത്തകൾ പുറത്തുവന്നത്. എന്നാല്‍ ഈ വാർത്ത പൂർണമായും അദ്ദേഹം നിഷേധിച്ചു. തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു സികെപി പത്മനാഭൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News