close

News WrapGet Handpicked Stories from our editors directly to your mailbox

കൊട്ടിക്കലാശം: കോന്നിയില്‍ യുഡിഎഫ്-പൊലീസ് സംഘര്‍ഷം!!

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കൊട്ടിക്കലാശം അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്. 

Sneha Aniyan | Updated: Oct 19, 2019, 06:22 PM IST
കൊട്ടിക്കലാശം: കോന്നിയില്‍ യുഡിഎഫ്-പൊലീസ് സംഘര്‍ഷം!!

കോന്നി: ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ യുഡിഎഫ്-പൊലീസ് സംഘര്‍ഷം!!

നേരത്തെ അനുവദിച്ച സ്ഥലത്തു നിന്നും കോന്നി ജംങ്ഷന് നടുവിലേക്ക് യുഡിഎഫ് പ്രവർത്തകർ പ്രവേശിക്കാനൊരുങ്ങിയതാണ് സംഘർഷത്തിനിടയാക്കിത്. 

പോലീസ് ഇത് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടാവുകയായിരുന്നു. പ്രവര്‍ത്തകര്‍ പിന്‍വാങ്ങാന്‍ തയ്യാറാകാതെ വന്നതോടെ മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. 

മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലമായിരുന്നു നേരത്തെ കൊട്ടിക്കലാശത്തിനായി അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്നുമണിയോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ജംഗ്നിഷനിലേക്ക് കയറി കൊട്ടിക്കലാശം ആരംഭിച്ചിരുന്നു. 

ഇതിനുപിന്നാലെയാണ് യു.ഡി.എഫ്. പ്രവര്‍ത്തകരും ജംഗ്ഷന് നടുവിലേക്കെത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കൊട്ടിക്കലാശം അവസാന നിമിഷത്തിലേക്ക് കടക്കുകയാണ്. 

മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം സ്ഥാനാർത്ഥികൾക്കൊപ്പം മണ്ഡലങ്ങളിലുണ്ട്. ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ കോന്നിയിൽ നടക്കുന്നത്.

മന്ത്രിമാരായ എം.എം.മണി, എ.രാജു, വീണാ ജോര്‍ജ് എം.എല്‍.എ. തുടങ്ങിയവര്‍ കോന്നിയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ യുഡിഎഫ്, എന്‍ഡിഎ നേതാക്കളും പരസ്യപ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍ കോന്നിയിലുണ്ട്.