ദേവനന്ദയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രീയ കേരളം

ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

Last Updated : Feb 28, 2020, 12:00 PM IST
ദേവനന്ദയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രാഷ്ട്രീയ കേരളം

കൊല്ലം: കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയും, വി. മുരളീധരനും രംഗത്ത്.

ദേവനന്ദയുടെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നുവെന്നാണ് വിദേശകാര്യ സഹമന്ത്രിയായ വി.മുരളീധരന്‍ പറഞ്ഞത്.  തന്‍റെ ഫെയ്സ്ബുക്കിലാണ് മുരളീധരന്‍ ഇപ്രകാരം കുറിച്ചത്.

ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞതെന്നും കുടുംബത്തിന്‍റെയും ഉറ്റവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രിയും ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ഇവരെകൂടാതെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവരും ദേവനന്ദയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 

ഈ ദു:ഖം താങ്ങാനുള്ള കഴിവ് മാതാപിതാക്കള്‍ക്ക് ജഗദീശ്വരന്‍ നല്‍കട്ടെയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഫെയ്സ് ബുക്കില്‍ കുറിച്ചത്. 

Also read: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‍ നാട്ടുകാര്‍; എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് കമ്മീഷണര്‍
 

Trending News