High-level meeting | മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം; സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം ചർച്ച ചെയ്യും

സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനാണ് യോ​ഗം ചേരുന്നത്. സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലിയിരുത്തും

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 09:31 AM IST
  • കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും
  • പമ്പ-കക്കാട്ട് ആറുകളുടെ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം
  • ഷോളയാർ ഡാം 10 മണിക്ക് തുറക്കും
  • ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകി
High-level meeting | മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം; സംസ്ഥാനത്ത് അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം ചർച്ച ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി (Chief minister) പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തര യോ​ഗം (Emergency meeting) ചേരും. സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനാണ് യോ​ഗം ചേരുന്നത്. സംസ്ഥാനത്തെ സ്ഥിതി​ഗതികൾ വിലിയിരുത്തും. 

കക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പ-കക്കാട്ട് ആറുകളുടെ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം. തെന്മല ഡാമിന്റെ ഷട്ടറുകൾ 20 സെന്റിമീറ്റർ വരെ ഉയർത്തും. ഷോളയാർ ഡാം 10 മണിക്ക് തുറക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. ഏഴ് ജില്ലകളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ

പത്തനംതിട്ട ജില്ലയിലെ സ്ഥിതി വിലയിരുത്തുന്നതിനും യോ​ഗം ചേരുന്നുണ്ട്. യോ​ഗത്തിൽ റവന്യൂമന്ത്രി കെ രാജനും ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജും പങ്കെടുക്കും. ഡാമുകൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു. പകൽ സമയത്ത് മാത്രമേ ഡാമുകൾ തുറക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ALSO READ: Heavy rain in Kerala | കാലവർഷക്കെടുതി; ആറ് ദിവസത്തിനിടെ 35 പേർ മരിച്ചതായി സർക്കാർ

കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും  വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ  തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News