)
തിരുവനന്തപുരം: മകനെതിരായ ഇഡി സമൻസിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്ന ആളാണ് തന്റെ മകൻ. പൊതുപ്രവർത്തനരംഗത്ത് ഇല്ലാത്തയാളാണ്. തന്റെ മകനെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും മകനറിയില്ല. മകനെ വിവാദത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അയച്ച സമൻസ് താൻ കണ്ടിട്ടില്ല. മകന് അത് കിട്ടിയിട്ടുണ്ടോ എന്ന് മകൻ ഇതുവരെ പറഞ്ഞിട്ടുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാം എങ്ങനെ നേരിടണമെന്ന് അറിയാം. തെരഞ്ഞെടുപ്പുകൾ നടക്കാൻ പോവുകയാണല്ലോ. ഇത് നനഞ്ഞ പടക്കം, അണിയറയിൽ എന്താണുള്ളത് എന്ന് വൈകാതെ കാണാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം മകളെയാണ് ലക്ഷ്യം വച്ചത്. എല്ലാത്തിനും പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രയാസപ്പെടുത്തി കളയാമെന്ന് കരുതേണ്ട. തൻ്റെ പേരിൽ ദുഷ്പേരുണ്ടാക്കാൻ കുടുംബത്തിലെ അംഗങ്ങളാരും ശ്രമിച്ചിട്ടില്ല. എൻ്റെ കുടുംബം പൂർണമായും ഒപ്പം നിന്നു, പ്രചാരണങ്ങൾ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ കളങ്കിതനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ തന്നെ കളങ്കിതനാക്കാൻ കഴിയില്ലെന്നും തൻ്റെ രാഷ്ട്രീയം സുതാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിരിച്ചുകൊണ്ട് നേരിടുന്നതാണ് രീതി. ഉന്നത രംഗങ്ങളിൽ ഉൾപ്പെടെ അഴിമതി ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണം സംഘത്തിൻ്റെ അന്വേഷണം നടക്കുകയല്ലേ. അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നും അന്വേഷണത്തിന് മുമ്പേ എന്തിനാണ് വിധിയെഴുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.