CM Pinarayi Vijayan: വിഴിഞ്ഞം, ദേശീയ പാതാ വികസനം, ​ഗെയ്ൽ പൈപ്പ് ലൈൻ; സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, കേന്ദ്രത്തിന് വിമർശനം

Kerala CM Pinarayi Vijayan: നാല് വർഷം കൊണ്ട് നൽകിയത് 7000 കോടി രൂപയുടെ സൗജന്യ ചികിത്സയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ടൗൺഷിപ്പ് നിർമാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുന്നുവെന്നും മുഖ്യമന്ത്രി.

Written by - Zee Malayalam News Desk | Last Updated : May 20, 2025, 06:02 PM IST
  • സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി
  • അർഹമായ പലതും തടഞ്ഞുവച്ച് കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു
  • ഈ പ്രതിസന്ധിയെയും നമ്മൾ മറികടക്കുമെന്ന് മുഖ്യമന്ത്രി
CM Pinarayi Vijayan: വിഴിഞ്ഞം, ദേശീയ പാതാ വികസനം, ​ഗെയ്ൽ പൈപ്പ് ലൈൻ; സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി, കേന്ദ്രത്തിന് വിമർശനം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രോ​ഗ്രസ് റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തിറക്കും. 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കൃത്യമായി നൽകുന്നു. സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക കൊടുത്തുതീർത്തു. നാല് വർഷം കൊണ്ട് നൽകിയത് 7000 കോടി രൂപയുടെ സൗജന്യ ചികിത്സ. വയനാട് ടൗൺഷിപ്പ് നിർമാണം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുന്നു.

Add Zee News as a Preferred Source

സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തം ആക്കുക ലക്ഷ്യം. വിദ്യാഭ്യാസ രം​ഗത്ത് സർക്കാരിന്റേത് സമാനതകളില്ലാത്ത പ്രവർത്തനം. ദേശീയ പാത വികസനവുമായി മുന്നോട്ട് പോകും. ലോകഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കി. വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം. സാമ്പത്തിക രംഗത്ത് കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കി. അർഹമായ പലതും തടഞ്ഞുവച്ച് കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു. ഈ പ്രതിസന്ധിയെയും നമ്മൾ മറികടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദളിത് യുവതി ബിന്ദുവിന് എതിരായ പോലീസ് പീഡനത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നപ്പോൾ പരിശോധിക്കാമെന്നാണ് പറഞ്ഞത്. പരിശോധനയ്ക്കുള്ള താമസം മാത്രമേ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഉണ്ടായിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയിൽ ചിലയിടങ്ങൾ തകർന്നത് ദൗർഭാ​ഗ്യകരം. ദേശീയപാത അതോറിറ്റിയുമായി ഇക്കാര്യം ചർച്ച ചെയ്യും. നിർമാണത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ആശ സമരത്തോട് അസഹിഷ്ണുത ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം ഇനി ഒത്തുതീർപ്പാക്കാൻ ഇല്ല. നേരത്തെ ശ്രമിച്ചിട്ട് നടന്നില്ലല്ലോയെന്നും മുഖ്യമന്ത്രി. സിൽവർ ലൈൻ നടക്കണമെങ്കിൽ കേന്ദ്രം കനിയണമെന്ന് മുഖ്യമന്ത്രി. പദ്ധതി വേണ്ടെന്ന് ചിലർ നിലപാടെടുത്തു. ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒരു കാലത്ത് സിൽവർലൈൻ വരുമെന്നും മുഖ്യമന്ത്രി. ഇഡി കൈക്കൂലി കേസ് ഗൌരവതരമെന്നും ഇഡിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News