മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി;മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടതെന്ന് പിണറായി!

തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്.

Last Updated : Aug 8, 2020, 09:23 PM IST
  • ഇടത് സര്‍ക്കാരിന് വലിയ തോതിലുള്ള യശസ്സ് ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പൊള്ളലുണ്ടാകുന്നു
  • രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു
  • മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്,എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി;മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടതെന്ന് പിണറായി!

തിരുവനന്തപുരം:തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്.

സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ ഉപജാപങ്ങള്‍ നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

സര്‍ക്കാര്‍ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുകയല്ല വേണ്ടത്,അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങള്‍ അങ്ങനെ നടക്കട്ടെ,
എന്നാണ് കരുതേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു വസ്തുതയും ഇല്ലാതെ സര്‍ക്കാരിനെ കുറ്റപെടുത്തുന്ന സ്ഥിതിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മാധ്യമങ്ങള്‍ ശരിയായ കാര്യങ്ങളാണ് നിര്‍വഹിക്കേണ്ടത്,എന്നാല്‍ മാധ്യമങ്ങള്‍ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാഭാവിക ചോദ്യങ്ങളല്ല ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സ്വാഭാവിക ചോദ്യങ്ങള്‍ ആയിരുന്നെങ്കില്‍ 
ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു കഴിഞ്ഞാല്‍ ആ ചോദ്യങ്ങള്‍ അവസാനിക്കുമായിരുന്നെന്നും 
മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്കെല്ലാം ക്കൂട്ട് നില്‍ക്കുന്ന ആളാണെന്ന് വരുത്തി തീര്‍ക്കുകയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്,
അതിനായി ഒരു സംഘം ഇറങ്ങി തിരിച്ചിട്ടുണ്ട്,ആ സംഘത്തിന്‍റെ ജോലിയാണ് മാധ്യമങ്ങള്‍ നിറവേറ്റുന്നതെന്നും പിണറായി കൂട്ടിചേര്‍ത്തു.

Also Read:സ്വര്‍ണ്ണക്കടത്ത്;മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി;ഇതാണോ മാധ്യമ ധര്‍മ്മമെന്ന് പിണറായി വിജയന്‍!

 

ഇടത് സര്‍ക്കാരിന് വലിയ തോതിലുള്ള യശസ്സ് ഉണ്ടാകുമ്പോള്‍ ചിലര്‍ക്ക് പൊള്ളലുണ്ടാകുന്നു,രാഷ്ട്രീയമായി അതിനെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ 
ഉപജാപങ്ങളിലൂടെ നേരിടാന്‍ ശ്രമിക്കുന്നു,ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം 
എന്നും മുഖ്യമന്ത്രി ആരോപിച്ചു,രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്താന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു,അപകീര്‍ത്തി പെടുത്താന്‍ എങ്ങനെ എന്നതിന് 
പ്രൊഫഷണലിസം ഉപയോഗിക്കുന്നു,അതിനൊപ്പം ചില മാധ്യമങ്ങളും ചേരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചു എന്ന് വാര്‍ത്ത വന്ന കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി,എങ്ങനെയാണ് അങ്ങനെയൊരു 
വസ്തുതയില്ലാത്ത വാര്‍ത്ത വന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട്  ചോദിക്കുകയും ചെയ്തു,ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അതുകൊണ്ടാണ് തെറ്റായ 
ആരോപണങ്ങള്‍ ഉയരുമ്പോഴും ഒരു തരത്തിലുമുള്ള മനഃചാഞ്ചല്യവും തനിക്ക് ഇല്ലത്തതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ തുടര്‍ച്ച എന്നവണ്ണം മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്,ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങള്‍ 
ചൂണ്ടിക്കാട്ടേണ്ടതില്ല,ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപെടുത്തി ഇതൊന്നും മാധ്യമ ധര്‍മ്മം അല്ല,അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കണോ നിങ്ങള്‍ക്ക് അത് 
ഉള്‍ക്കൊള്ളാനാവില്ല,മുഖ്യമന്ത്രി പറഞ്ഞു,

More Stories

Trending News