CM Pinarayi Vijayan: 'ആ ഇടപെടൽ സദുദ്ദേശത്തോടെ, മഹാനടനെ മനസിലാക്കണമായിരുന്നു'; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും അദ്ദേഹത്തോട് പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Written by - Karthika V | Last Updated : Mar 9, 2026, 08:52 PM IST
  • വയനാട് ടൗൺഷിപ്പ് കാണാനെത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അദ്ദേഹം സദുദ്ദേശത്തോടെയാണ് ഇടപെട്ടത്.
  • നടനെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
CM Pinarayi Vijayan: 'ആ ഇടപെടൽ സദുദ്ദേശത്തോടെ, മഹാനടനെ മനസിലാക്കണമായിരുന്നു'; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ വിവാദത്തിന്റെ പേരിൽ സൈബർ ആക്രമണമേൽക്കേണ്ടി വന്ന നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടനം മനസിലാക്കണമായിരുന്നുവെന്നും മനസിന് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ പരസ്യമായി ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. വയനാട് ടൗൺഷിപ്പ് കാണാനെത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് അദ്ദേഹം സദുദ്ദേശത്തോടെയാണ് ഇടപെട്ടതെന്നും നടനെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Add Zee News as a Preferred Source

എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. പെരുമ്പളം പാലത്തെ അദ്ദേഹം പ്രകീർത്തിച്ചിരുന്നു. ആരെയും അറിയിച്ചിട്ടല്ല അദ്ദേഹം വയനാട് ടൗണ്‍ഷിപ്പ് കാണാനെത്തിയത്. ചെന്നൈയിൽ നിന്ന് എത്തിയ അദ്ദേഹം യാത്രയെ കുറിച്ച് ആരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സദുദ്ദേശത്തോടെയാണ് അദ്ദേഹം ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സിപിഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വെച്ച് നടക്കുന്നവരാണ് വിവാദമാക്കിയതെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

Also Read: Sanju Samson: മലയാളിയുടെ അഭിമാനം..! സഞ്ജു സാംസൺ തിരുവനന്തപുരത്ത്; സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി

സാമൂഹിക മാധ്യമത്തിൽ മമ്മൂട്ടിയെ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ അദ്ദേഹത്തെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു.മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News