ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ ദ്വിദിന സന്ദർശനത്തിന് യുഎഇയിലെത്തി, സഹിഷ്ണുതകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും പങ്കെടുത്തു.
ഇന്ന് പുലർച്ചെയാണ് യുഎഇയിൽ അദ്ദേഹം എത്തിയത്. വിമാന താവളത്തിൽ അദ്ദേഹത്തിന് വലിയ സ്വീകരണം ഒരുക്കിയിരുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ അദ്ദേഹം അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്ന മലയാളം ഫെസ്റ്റിവലിൽ പങ്കുചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









