)
കണ്ണൂർ: രാജ്യം അതീവ ഗുരുതര അവസ്ഥ നേടുന്ന സാഹചര്യത്തിൽ കേരളം ഏത് രീതിയിൽ സജ്ജരാകണമെന്ന കാര്യത്തിൽ മന്ത്രിസഭായോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ വാർഷികാഘോഷങ്ങൾ മാറ്റിവച്ചു.
പാകിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടിയാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. പാകിസ്ഥാന്റെ ആക്രമണങ്ങളെ രാജ്യം നല്ല രീതിയിലാണ് പ്രതിരോധിക്കുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തിന് പോറൽ ഏൽപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നമ്മുടെ രാജ്യം സ്വീകരിക്കുന്ന നപടികൾക്കെല്ലാം ഒപ്പം അണിചേരുക എന്നത് വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് എങ്ങോട്ടാണ് പോകുന്നതെന്ന് പറയാനാകാത്ത സാഹചര്യമാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ കാര്യങ്ങൾ വിപരീത ദിശയിലാണ് നീക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.