)
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സർവീസുകളുമായി ബന്ധപ്പെട്ട റൂട്ട് വിഷയത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസിയെ ഒഴിവാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ബസുകൾ ഒഴിവാക്കുന്നത് പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുമെന്നും അത്തരമൊരു നീക്കം സർക്കാർ നയമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വകാര്യ ബസുകളോട് മത്സരിക്കാനില്ലെന്നും അവരുള്ള റൂട്ടുകളിൽ കെഎസ്ആർടിസി നിയന്ത്രിക്കുമെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. സ്വകാര്യ ബസുമായി അനാരോഗ്യകരമായ മത്സരം വേണ്ടെങ്കിലും, കെഎസ്ആർടിസിയുടെ സാന്നിധ്യം റൂട്ടുകളിൽ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പിന്നാലെ സ്വകാര്യ ബസുകൾ ഓടുന്ന റൂട്ടുകളിൽ നിന്ന് കെഎസ്ആർടിസി പിൻവാങ്ങുമെന്ന തന്റെ മുൻ നിലപാട് തിരുത്തിയിരിക്കുകയാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒരു റൂട്ടിൽ നിന്നും കെഎസ്ആർടിസി ബസുകൾ പിൻവലിക്കില്ലെന്നും, സ്വകാര്യ ബസുകളുമായുള്ള അപകടകരമായ മത്സര ഓട്ടം ഒഴിവാക്കണമെന്നതാണ് തന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ബസ് സർവീസുകൾ ഒരു ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാതെ കെഎസ്ആർടിസി ബസുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റുന്നത് വരുമാനം വർദ്ധിപ്പിച്ചെന്നും മന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ മുഖ്യമന്ത്രി തിരുത്തിയതോടെ ഗതാഗത മന്ത്രി ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.