Wayanad Township: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan Wayanad Township Project: മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 27, 2025, 06:11 PM IST
  • 402 ​ഗുണഭോക്താക്കളെയാണ് പുനരധിവാസത്തിനായി സർക്കാർ തിരഞ്ഞെടുത്തത്
  • ചടങ്ങിൽ മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ​ഗാന്ധിയും സംബന്ധിച്ചു
Wayanad Township: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു; മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി

വയനാട്: വയനാട് മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഏഴ് സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിക്കുന്നത്.

Add Zee News as a Preferred Source

402 ​ഗുണഭോക്താക്കളെയാണ് പുനരധിവാസത്തിനായി സർക്കാർ തിരഞ്ഞെടുത്തത്. ശിലാസ്ഥാപനം നിർവഹിക്കുന്ന ചടങ്ങിൽ മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ​ഗാന്ധിയും സംബന്ധിച്ചു. ​ഗുണഭോക്താക്കളും ഉദ്​ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു.

ജനങ്ങൾ ഒപ്പം നിൽക്കുമെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്നും മറികടക്കാൻ സാധിക്കാത്ത ഒരു വെല്ലുവിളിയും ഇല്ലെന്നും മുഖ്യമന്ത്രി പിറണായി വിജയൻ പറഞ്ഞു. കഴിഞ്ഞ ജൂലയ് മുപ്പതിനെ കണ്ണീരോടെ അല്ലാതെ ഓർക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് പുനരധിവാസം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സഹായം നൽകിക്കൊണ്ട് അയച്ച കത്തും മുഖ്യമന്ത്രി വേദിയിൽ വായിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News