CM Pinarayi Vijayan: 'പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടൽ വേണം'; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

സന്ദർശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി കത്തിൽ‌ വ്യക്തമാക്കുന്നുണ്ട്. 

Written by - Karthika V | Last Updated : Mar 6, 2026, 02:23 PM IST
  • രോഗികൾ, പ്രായമായവർ, ഗർഭിണികൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ മിഷനുകൾ വഴി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്.
CM Pinarayi Vijayan: 'പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടൽ വേണം'; മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാൻ-ഇസ്രയൽ-യുഎസ് സംഘർഷങ്ങളിൽ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് കത്തയച്ചു. വിമാന സർവീസുകളുടെ കുറവ് മൂലം ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ സാധിക്കാതെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥിതി ആശങ്കാജനകമാണെന്ന് കത്തിൽ പറയുന്നു. 

Add Zee News as a Preferred Source

നിലവിലെ സാഹചര്യത്തിൽ വിമാനക്കമ്പനികൾ അമിതമായ ടിക്കറ്റ് ഈടാക്കുന്നതും സാധാരണക്കാരായ പ്രവാസികളെ വലയ്ക്കുന്നു. അതിനാൽ ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുൻഗണനാ അടിസ്ഥാനത്തിൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കാനും കേന്ദ്രം ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

Also Read: Jasliya Johnson Death Case: ജാസ്‌ലിയ ജോൺസന്റെ മരണം: ഒളിവിലായിരുന്ന പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ, പിടിയിലായത് വാ​ഗമണ്ണിൽ നിന്ന്

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്...

നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ  പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ കുറവ് മൂലം ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്നതിലപ്പുറമാണ്. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനും മുൻഗണനാ അടിസ്ഥാനത്തിൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്  കത്തിലൂടെ ആവശ്യപ്പെട്ടു.

രോഗികൾ, പ്രായമായവർ, ഗർഭിണികൾ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ മിഷനുകൾ വഴി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയിൽ കുടുങ്ങിപ്പോയ യാത്രക്കാരുടെ അവസ്ഥയും കത്തിൽ പ്രത്യേകം സൂചിപ്പിച്ചു. ഇവർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിക്കണമെന്നും സന്ദർശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കണമെന്നും കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിദേശത്ത് പ്രയാസമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News