തിരുവനന്തപുരം: എം എസ് സി എല്‍സ 3 കപ്പൽ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ ഉണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തിൽ കാൽസ്യം കാർബൈഡും ഒരെണ്ണം റബ്ബർ കോമ്പൗണ്ട് അടങ്ങിയതുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്നറിൽ തുണിയും പ്ലാസ്റ്റിക്കും അടക്കം ഉണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 100 കണ്ടെയ്നറുകൾ കടലിൽ വീണെന്നാണ് കരുതുന്നതെന്നും 54 എണ്ണം ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ തീരങ്ങളിൽ അടിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കുന്നതിനായും കടലിൽ നിന്ന് കപ്പൽ മാറ്റുന്നതിനുമായി എംഎസ് സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിലായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആയിരം രൂപയും ആറ് കിലോ അരിയും സഹായമായി നൽകും. കപ്പൽ അഫകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കപ്പൽ കണ്ടെത്താൻ സോണാർ സർവ്വേ ആരംഭിക്കുമെന്നും 20 നോട്ടിക്കൽ മൈലിൽ മത്സ്യബന്ധനത്തിന് അനുവാദം നൽകില്ല. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടൈനർ കടലിൽ മുങ്ങിയതിനാൽ വലിയ അപകടം ഒഴിവായെന്നും കണ്ടെയ്നറുകൾ കസ്റ്റംസിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരത്ത് ശുചീകരണം ഊർജ്ജിതമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയാൽ മറ്റ് സ്ഥലത്ത് മത്സ്യബന്ധനത്തിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









