CM Pinarayi Vijayan: ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് സംസ്ഥാന സർക്കാർ, പക്ഷേ; മുഖ്യമന്ത്രി പറഞ്ഞത്...

എൽഡിഎഫ് അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ദേശീയപാത വികസനം യാഥാർത്ഥ്യമാകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : May 23, 2025, 09:45 PM IST
  • ദേശീയപാത അതോറിറ്റിയാണ് അതിന്റെ അ മുതൽ ക്ഷ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറ‍ഞ്ഞു.
  • എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നത് കൊണ്ടാണ് ദേശീയപാത വികസനം യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എല്‍ഡിഎഫ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
CM Pinarayi Vijayan: ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് സംസ്ഥാന സർക്കാർ, പക്ഷേ; മുഖ്യമന്ത്രി പറഞ്ഞത്...

കൊല്ലം: സംസ്ഥാന സർക്കാരിനോ, പൊതുമരാമത്ത് വകുപ്പിനോ ദേശീയപാത നിർമ്മാണത്തിൽ യാതൊരു പങ്കാളിത്തവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത അതോറിറ്റിയാണ് അതിന്റെ അ മുതൽ ക്ഷ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നതെന്നും പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറ‍ഞ്ഞു. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്നത് കൊണ്ടാണ് ദേശീയപാത വികസനം യാഥാർത്ഥ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള എല്‍ഡിഎഫ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. 

യോ​ഗത്തിൽ സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. റിപ്പോർട്ടിൽ ദേശീയപാത വികസനം ഉയര്‍ത്തി കാട്ടിയിരുന്നു. ഇടത് സർക്കാരാണ് ദേശീയപാത വികസനം യഥാര്‍ഥ്യമാകാന്‍ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതിയാണ് എൽഡിഎഫ് സർക്കാർ ഇടപെട്ട് യഥാര്‍ഥ്യമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Also Read: Covid 19 Cases: ഈ മാസം മുന്നൂറിനടുത്ത് കേസുകൾ; കൊവിഡിൽ ജാ​ഗ്രത വേണമെന്ന് ആരോ​ഗ്യ വകുപ്പ്

എൽഡിഎഫ് സർക്കാർ വന്നതിൽ പിന്നെ നാടിന് എല്ലാ നിലയിലും വലിയ പുരോഗതി ഉണ്ടായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ മാറ്റം ജനം സ്വീകരിക്കുന്നതിന്റെ തെളിവാണ് മഹാറാലിയിലെ ജനകൂട്ടമെന്നും പിണറായി വിജയന്‍ പറഞ്ഞു. ചിലയിടത്ത് പ്രശ്നങ്ങൾ ഉണ്ടായി എന്നതുകൊണ്ട് ദേശീയ പാത ആകെ തകരാറിലായി എന്ന് കരുതണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യരംഗത്ത് രാജ്യവും ലോകവും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News