)
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി.
അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാനിന്നും നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞുവെന്നും. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു.
ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണമെന്നും. ഓഫീസിലെ നടപടികള്‍ സുതാര്യമായിരിക്കണം. തലപ്പത്തുള്ളവരെയാണ് കീഴില്‍ ഉള്ളവര്‍ മാതൃകയാക്കേണ്ടത്. ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാല്‍ തുടര്‍ന്നു ലഭിക്കേണ്ട അംഗീകാരത്തിന് തടസ്സമാകും. ആ ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. കാര്യങ്ങള്‍ സംശുദ്ധമായിരിക്കണം. കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വയ്യവേലികളും ഇല്ല എന്നത് ഉറപ്പിക്കണം.
സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണം. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനെ നല്ല മെയ് വഴക്കത്തോടെ മാതൃകപരമായി നേരിടണം. അതും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കസ്തൂരിരംഗന്റെ നിര്യാണം വൈജ്ഞാനിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.