CM Pinarayi Vijayan: 'അൻവർ ചതിയൻ; സ്വരാജിന് ക്ലീൻ ഇമേജ്, തലയുയർത്തി വോട്ട് ചോദിക്കാം'- മുഖ്യമന്ത്രി പിണറായി വിജയൻ

M Swaraj Nilambur By Election: സ്വരാജ് ക്ലീൻ ഇമേജുള്ള വ്യക്തി, തലയുയർത്തി വോട്ട് ചോദിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 1, 2025, 07:16 PM IST
  • നിലമ്പൂരിലുള്ള ജനങ്ങൾക്ക് എം സ്വരാജിനെ നേരിട്ട് അറിയാം
  • സ്വരാജ് ഇതുവരെയുള്ള പൊതു പ്രവർത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിർത്തുന്ന നേതാവാണെന്നും മുഖ്യമന്ത്രി
CM Pinarayi Vijayan: 'അൻവർ ചതിയൻ; സ്വരാജിന് ക്ലീൻ ഇമേജ്, തലയുയർത്തി വോട്ട് ചോദിക്കാം'- മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടി വന്നത് ഒരു വഞ്ചനയുടെ ഫലമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് ക്ലീൻ ഇമേജ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വരാജിന് തലയുയർത്തി വോട്ട് ചോദിക്കാൻ സാധിക്കുമെന്നും നിലമ്പൂരിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറ‍ഞ്ഞു.

Add Zee News as a Preferred Source

വലിയ വഞ്ചനയുടെ ഫലമാണ് ഈ ഉപതിരഞ്ഞെടുപ്പ്. എൽഡിഎഫ്  സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ നിലമ്പൂർ മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്താകെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിലമ്പൂരിലുള്ള ജനങ്ങൾക്ക് എം സ്വരാജിനെ നേരിട്ട് അറിയാം. എൽഡിഎഫിന്റെ പരിപാടിയിൽ ഇതുവരെ പങ്കെടുക്കാത്ത അനേകം പേർ സ്വരാജിനെ സ്വീകരിക്കാനെത്തി.

എം സ്വരാജിന്റെ സ്ഥാനാർഥിത്വം നാട് സ്വീകരിച്ചു എന്നാണ് ഇത് കാണിക്കുന്നത്. അതിൽ ആശ്ചര്യം ഇല്ല. സ്വരാജ് ഇതുവരെയുള്ള പൊതു പ്രവർത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിർത്തുന്ന നേതാവാണ്. ആരുടെയും മുന്നിൽ തലയുയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News