)
കൊച്ചി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരുന്നതിനെ ചെറുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 38ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐതിഹ്യങ്ങളിലെയും പുരാവൃത്തങ്ങളിലെയും യുക്തിപൂര്‍ണമല്ലാത്ത കഥകളെ പണ്ടേ ഇവിടെ ഉണ്ടായിരുന്ന കണ്ടുപിടുത്തം എന്നു പറഞ്ഞ് തറവാടിത്തഘോഷണ മാതൃകയില്‍ അവതരിപ്പിക്കുന്നത് തുറന്നുകാട്ടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുതകും വിധത്തില്‍ ശാസ്ത്ര വിജ്ഞാനത്തെയും ഗവേഷണങ്ങളെയും പ്രയോജനപ്പെടുത്തുന്ന ചര്‍ച്ചകളുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമൂഹത്തെ പുരോഗമനപരമായി മാറ്റിമറിക്കാന്‍ കഴിയുന്ന ശാസ്ത്രത്തിന്റെ ശേഷിയില്‍ വിശ്വാസമുള്ള ഏതൊരാളും മാനവികയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണമെന്നും ആ നിലപാട് സമൂഹത്തിലാകെ പ്രചരിപ്പിക്കാന്‍ കഴിയുമ്പോഴേ സയന്‍സ് കോണ്‍ഗ്രസ് പോലെയുള്ള പരിപാടികള്‍ സാര്ത്ഥകമാവുകയുള്ളൂവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. അതിന് ലോകത്താകെയുണ്ടാകുന്ന പുതിയ സാങ്കേതിക വികാസങ്ങളെ കുറിച്ചുള്ള അറിവുണ്ടായാല്‍ മാത്രം പോരെന്നും ശാസ്ത്രത്തിന്റെ ശരിയായ ചരിത്രമറിയുകയും വേണമെന്നും ശാസ്ത്രം വികസിച്ചുവന്ന സാഹചര്യങ്ങളും അറിയണമെന്നും അനേകം ജ്ഞാനശാഖകളായി ശാസ്ത്രം പിരിഞ്ഞതെങ്ങനെയെന്നും അറിയണമെന്നും പിണറായി വിജയന് പറഞ്ഞു.
ഓരോ തലമുറയ്ക്കും തങ്ങളാണ് ഏറ്റവും ആധുനിക ജനതയെന്ന് തോന്നുംവിധം മനുഷ്യജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ ശാസ്ത്രം എപ്രകാരം ഉപയോഗിക്കപ്പെട്ടുവെന്നും സമൂഹമറിയണം. ശാസ്ത്ര ചരിത്രത്തെ കെട്ടുകഥകളും കേട്ടുകേള്വികളുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന ഈ കാലത്ത്, ശാസ്ത്രത്തെക്കുറിച്ചുള്ള ശരിയായ ചരിത്രബോധം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.