തിരുവനന്തപുരം: രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാവി പതാകയ്ക്ക് വേണ്ടി വാദിച്ചവരാണ് ആർഎസ്എസ്. ആർഎസ്എസുകാർ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതി ആവശ്യപ്പെട്ടവരാണ് ആർഎസ്എസ്. ഭരണഘടനയോട് അവർക്ക് അസഹിഷ്ണുതയെന്നും മുഖ്യമന്ത്രി. എംവി ഗോവിന്ദൻ പറഞ്ഞതിനെ അദ്ദേഹം തന്നെ വിശദീകരിച്ചു. വാർത്തകൾ വന്നത് തെറ്റിദ്ധാരണയോടെയെന്നും മുഖ്യമന്ത്രി.
തലകുനിക്കാതെ രാഷ്ട്രീയം പറയുന്ന പാർട്ടിയാണ് സിപിഎം. രാഷ്ട്രീയ ശത്രുവിനെ തിരിച്ചറിയാൻ സിപിഎമ്മിന് ശേഷിയുണ്ട്. ആർഎസ്എസിനെ പ്രീണിപ്പിക്കുന്നത് സിപിഎമ്മിൻറെ രീതിയല്ല. കോലീബി സഖ്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഗീയതയോടും വിട്ടുവീഴ്ചയില്ല. ഒരു വർഗീയതയേയും സിപിഎം കൂട്ടുപിടിച്ചിട്ടില്ല. 215 സഖാക്കളെ ആർഎസ്എസുകാർ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. ആർഎസ്എസ് നേതാക്കളുടെ ഫോട്ടോയെ വണങ്ങിയവരുണ്ട്. ആർഎസ്എസ് ചിത്രത്തിന് മുന്നിൽ സിപിഎമ്മുകാർ വണങ്ങി നിന്നിട്ടില്ല. ഞങ്ങൾക്ക് ആർഎസ്എസുമായി യോജിക്കാവുന്ന ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നുവെന്ന് പറഞ്ഞത് മുൻ കെപിസിസി പ്രസിഡൻറ് ആണ്. അടിയന്തരാവസ്ഥയിൽ ആരുടെയും തണൽ തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.