close

News WrapGet Handpicked Stories from our editors directly to your mailbox

പി.എസ്.സി പരീക്ഷ മലയാളത്തില്‍; മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തുടര്‍ച്ചയായി വരുന്ന അവധികള്‍ക്ക് ശേഷം ഈ മാസം 16 നാണ് ചര്‍ച്ച. പ്രശ്നം പി.എസ്.സി അധികൃതരുമായി സംസാരിക്കുമെന്ന് ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു.   

Updated: Sep 10, 2019, 02:21 PM IST
പി.എസ്.സി പരീക്ഷ മലയാളത്തില്‍; മുഖ്യമന്ത്രി ചര്‍ച്ച നടത്തും
File photo

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പര്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും.

തുടര്‍ച്ചയായി വരുന്ന അവധികള്‍ക്ക് ശേഷം ഈ മാസം 16 നാണ് ചര്‍ച്ച. പ്രശ്നം പി.എസ്.സി അധികൃതരുമായി സംസാരിക്കുമെന്ന് ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

മലയാളം മീഡിയത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ഇംഗ്ലീഷില്‍ മാത്രമാകുന്നത് ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ചയെന്നാണ് സൂചന.

എല്ലാ തൊഴില്‍ പരീക്ഷകളും ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാളം പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിലുള്ള നിരാഹാര സമരം ഇന്നേക്ക് 13 ദിവസം പിന്നിടുന്നു. 

 പി.എസ്.സി ഓഫീസിനു മുന്നില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവോണദിനമായ നാളെ ഉപവാസമിരിക്കും.