തിരുവനന്തപുരം: സുപ്രിം കോടതി വിധി പ്രകാരം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി നാളെ കൈമാറും. നാളെ മൂന്ന് മണിക്ക് സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലാണ് ചടങ്ങ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്പി നാരായണന്‍റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമാണ് സുപ്രീംകോടതിയുടെ വിധി. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീംകോടതി ഉത്തരവിട്ടത്. മാത്രമല്ല നമ്പിനാരായണന്‍റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. 


കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപംനല്‍കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.