CM Pinarayi Vijayan on Ceasefire Agreement: 'നാടും ജനങ്ങളും ആ​ഗ്രഹിക്കുന്നത് സമാധാനം'; വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  

Written by - Zee Malayalam News Desk | Last Updated : May 10, 2025, 08:15 PM IST
  • ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്.
  • അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്.
  • തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം.
CM Pinarayi Vijayan on Ceasefire Agreement: 'നാടും ജനങ്ങളും ആ​ഗ്രഹിക്കുന്നത് സമാധാനം'; വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. നാടും ജനങ്ങളും ആ​ഗ്രഹിക്കുന്നത് സമാധാനമാണെന്നും തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ: 

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം.

ഇന്ത്യ പാകിസ്താൻ വെടിനിർത്തൽ അവസാനിപ്പിച്ചതോടെ അതിർത്തിയിൽ വീണ്ടും സമാധാനമുണ്ടാകുകയാണ്. ഇരുരാജ്യങ്ങളും എല്ലാ സൈനിക നടപടികളും അവസാനിപ്പിച്ചു. മെയ് 12ന് വീണ്ടും പാകിസ്താനുമായി ചർച്ചയുണ്ടാകും. വൈകിട്ട് 5 മണി മുതൽ വെടിനിർത്തൽ നിലവിൽവന്നു. 

Also Read: India Pakistan War: ഇന്ത്യൻ സൈന്യം വെടിനിർത്തൽ പിന്തുടരും; പാകിസ്താന്റെ വ്യാജപ്രചരണങ്ങളെ തുറന്നുകാട്ടി വാർത്താസമ്മേളനം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചത്. എന്നാൽ ചർച്ചയിൽ മൂന്നാം കക്ഷി ഇല്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ ഡിജിഎംഒയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഇരു രാജ്യങ്ങളും കര, വായു, കടൽ മാർ​ഗമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും അവസാനിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News