അമ്മയെ ഓര്‍ത്തെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ് ഹൃദയം തൊടുന്നു,


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മ തന്ന സ്നേഹവും കരുതലും ഒക്കെ വിവരിക്കുകയാണ് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍,


അമ്മ പകര്‍ന്ന് നല്‍കിയ ആത്മ ബലമാണ്‌ രാഷ്ട്രീയ ജീവിതത്തിന്‍റെ
അടിത്തറ പാകിയതെന്ന് മുഖ്യമന്ത്രി പറയുന്നു,മിക്കവാറും ഏതൊരു വ്യക്തിയേയും പോലെ എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചത് അമ്മയാണ്. 
അച്ഛൻ്റെ രോഗവും, നേരത്തേയുള്ള മരണവും കാരണം കുടുംബത്തിന്‍റെ ചുമതല അമ്മയ്ക്ക് സ്വന്തം ചുമലിലേറ്റേണ്ടി വന്നു. 
സധൈര്യം അമ്മ ആ ഉത്തരവാദിത്വം നിറവേറ്റി മുഖ്യമന്ത്രി വിവരിക്കുന്നു.


അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ് മുഖ്യമന്ത്രി എന്ന് കുറിച്ചു കൊണ്ടാണ് 
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ തുടങ്ങുന്നത്,അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങൾ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. 
ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത് മുഖ്യമന്ത്രി ഓര്‍ക്കുന്നു.