Cobra Snake: വീടിന്റെ അടുക്കളയ്ക്ക് സമീപമുള്ള മതിലിൽ ആദ്യം ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു

മലപ്പുറം: മഴക്കാലമായാൽ പാമ്പുകളുടെ ശല്യം ഉണ്ടാകാറുണ്ട്. എന്നാൽ മലപ്പുറത്ത് ഒരു വീട്ടിൽ നിന്നും കണ്ടെത്തിയത് 21 മൂർഖൻ കുഞ്ഞുങ്ങളെയാണ്. മലപ്പുറം താനൂർ മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് ഇത്രയും മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വീടിന്റെ അടുക്കളയ്ക്ക് സമീപമുള്ള മതിലിൽ ആദ്യം ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂവർ ടി പി ഉഷയെ ഇവർ വിളിക്കുകയായിരുന്നു.
ഇവർ എത്തിയ ശേഷം നടത്തിയ തിരച്ചിലിൽ വീടിന് സമീപത്ത് നിന്ന് ആദ്യം 5 മൂർഖൻ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. മഴ കനത്തതോടെ പാമ്പിന്റെ മാളമിടിഞ്ഞ് അമ്മ പാമ്പ് ചത്തതോടെ കുഞ്ഞുങ്ങൾ ഓരോ വഴിയേ പുറത്തിറങ്ങിയതാണെന്ന് ഉഷ വ്യക്തമാക്കി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലായി ഇതേ വീടിന്റെ മതിലിന് സമീപത്ത് നിന്നും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ കിടപ്പുമുറിയിൽ പാമ്പിൻ കുഞ്ഞെത്തി കൊത്താൻ ശ്രമിച്ചതായി വിളി വന്നു. ഇതോടെ അടുത്ത് എവിടെയോ മുട്ടയിട്ട് വിരിഞ്ഞതാണ് ഈ പാമ്പിൻ കുഞ്ഞുങ്ങളെന്ന് കണ്ടെത്തി.
തുടർന്ന് മതിൽകെട്ടിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും എലിയുടെ മാളങ്ങള്‍ മാത്രമേ കണ്ടുള്ളു. തുടർന്ന് വീണ്ടും പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതോടെ മതിലിന് സമീപമുള്ള മാളം പൊളിച്ച് നോക്കുകയായിരുന്നു. ഇവിടെ വേറെയും മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെയും മണ്ണിടിഞ്ഞ് വീണ നിലയിൽ മൂർഖൻ പാമ്പിനെയും കണ്ടെത്തി. മാളം തുരന്നു ചെന്നപ്പോൾ 25 മുട്ടത്തോടുകളും 21 മൂർഖൻ കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൂർഖൻ കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.