ഇറച്ചിക്ക് വിലനിശ്ചയിച്ചു;ഇറച്ചിവില വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം!

മത്സ്യത്തിനും പോത്തിറച്ചിക്കും കോഴി ഇറച്ചിക്കും അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ തിരുവനന്തപുരം കളക്ടറുടെ നടപടി,

Updated: May 22, 2020, 10:00 PM IST
ഇറച്ചിക്ക് വിലനിശ്ചയിച്ചു;ഇറച്ചിവില വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം!

തിരുവനന്തപുരം:മത്സ്യത്തിനും പോത്തിറച്ചിക്കും കോഴി ഇറച്ചിക്കും അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ തിരുവനന്തപുരം കളക്ടറുടെ നടപടി,

അമിതവില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം ജില്ലാ കളക്റ്റര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇറച്ചി വ്യാപാരികള്‍ വില്‍പ്പന വില നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം എന്നും കളക്റ്റര്‍ വ്യക്തമാക്കി.

കളക്റ്റര്‍ നിശ്ചയിച്ച വിലയനുസരിച്ച് കോഴി ജീവനോടെ 135-150 വരെയാണ്.

കോഴി ഇറച്ചി 180-200 രൂപ,ആട്ടിറച്ചി 680-700 രൂപ,പൊത്തിറച്ചി 300-350 രൂപ,

പോത്തിറച്ചി 300-350 എന്നിങ്ങനെയാണ് വില നിശ്ചയിച്ചത്.

ഇറച്ചി കാളയുടെതാണ് എങ്കില്‍ 300-330 വരെയാകാം.

എന്നാല്‍ മത്സ്യ ഇനങ്ങളുടെ വില മത്സ്യഫെഡ് നിശ്ചയിക്കുന്നത് ആയിരിക്കും.

ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ താലൂക്ക് സപ്ലെ ഓഫീസര്‍ മാരെ ബന്ധപ്പെടണം എന്നും കളക്റ്റര്‍ അറിയിച്ചു.