ആറ്റിങ്ങല്‍ മണ്ഡലത്തിലെ ക്രമക്കേട്; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍

ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ ഉറപ്പിച്ചു പറഞ്ഞു.   

Last Updated : Apr 22, 2019, 03:28 PM IST
ആറ്റിങ്ങല്‍ മണ്ഡലത്തിലെ ക്രമക്കേട്; കള്ളവോട്ട് നടക്കില്ലെന്ന് കളക്ടര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് ഉണ്ടെന്ന പരാതി ശരിവെച്ച് കളക്ടര്‍ കെ.വാസുകി. യുഡിഎഫിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും പട്ടികയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഇവരുടെ പട്ടിക തയ്യാറാക്കി ബൂത്തുകളില്‍ നല്‍കിയിട്ടുണ്ടെന്നും കള്ളവോട്ട് നടക്കില്ലെന്നും കളക്ടര്‍ ഉറപ്പിച്ചു പറഞ്ഞു. ചിലയിടത്ത് ചിലര്‍ക്ക് ഒന്നിലധികം വോട്ടുണ്ടെന്ന് കണ്ടെത്തുകയും ഇത്തരത്തിലുള്ള ഇരട്ട വോട്ടര്‍മാരുടെ പട്ടിക ശേഖരിച്ച് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയെന്നും കളക്ടര്‍ അറിയിച്ചു.

ഒരാളുടെ പേരില്‍ രണ്ടും മൂന്നും തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശാണ് പരാതി നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയിലെ പേജുകള്‍ അടക്കം ഉള്‍പ്പെടുത്തി അദ്ദേഹം തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

ബൂത്ത് ലെവൽ ഓഫിസര്‍മാരുടെ കൂടി സഹായത്തോടെയാണ് പട്ടികയില്‍ കൃത്രിമം കാട്ടിയതെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആരോപണം. 

ഈ പരാതി പരിശോധിച്ചപ്പോഴാണ് ചില പേരുകളില്‍ ഇരട്ടിപ്പ് കണ്ടെത്തിയതെന്ന് ജില്ലാ കളക്ടര്‍ കെ. വാസുകി അറിയിച്ചു.  മാത്രമല്ല കള്ളവോട്ട് തടയാന്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. 

Trending News